ഫോണ്‍ വിളി വിവാദം.. അന്വേഷിക്കാൻ കെപിസിസി.. തിരുവഞ്ചൂരിന് ചുമതല…

ഫോണ്‍ വിളി വിവാദം അന്വേഷിക്കാൻ നിര്‍ദേശം നല്‍കി കെപിസിസി. അന്വേഷണത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ചുമതല നല്‍കിയിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.ശബ്ദ രേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് രാജി.

എൽഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവിൽ അതിവേഗമായിരുന്നു രാജി. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ.ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്.

Related Articles

Back to top button