വിവാദ ഫോൺ സംഭാഷണം.. പാലോട് രവിയെ കണ്ട് എ ജലീൽ…
വിവാദ ഫോൺ സംഭാഷണത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ച പാലോട് രവിയെ വീട്ടിലെത്തി കണ്ട് എ ജലീൽ. എ ജലീലുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് വിവാദമായിരുന്നത്. പറ്റിയ തെറ്റിന് മാപ്പ് പറഞ്ഞെന്ന് ജലീൽ പറഞ്ഞു.ഇരുവർക്കുo ഇടയിലെ പ്രശ്നം പരിഹരിച്ചെന്നും പാലോട് രവി തന്നെ സന്തോഷത്തോടെ സ്വീകരിച്ചു എന്നും ജലീല്‍ പുറഞ്ഞു.
പാർട്ടി അന്വേഷണ സമിതിക്ക് മുമ്പാകെ മനസാക്ഷിക്കനുസരിച്ച് മൊഴി നൽകാനാണ് അദ്ദേഹം പറഞ്ഞെന്നും ജലീൽ വെളിപ്പെടുത്തി.ഫോണ്‍ വിളി വിവാദം അന്വേഷിക്കാൻ കെപിസിസി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ്. ശബ്ദ രേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. നേതൃത്വത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് രാജി.