കാട്ടാന കുത്തിമറിച്ചിട്ട പന ദേഹത്തു വീണ് പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം…
കോതമംഗലം നീണ്ടപ്പാറയില്‍ കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു.കോതമംഗലത്തെ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിനി ആന്‍മേരി(21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിന് പരിക്കേറ്റു.
നീണ്ടപ്പാറ ചെമ്പന്‍കുഴിയില്‍ വച്ചായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ചിട്ട പന വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.