പാലിയേക്കര ടോൾ പിരിവ്; ‘ഹൈക്കോടതി തീരുമാനം സുപ്രീം കോടതി വിധി ലംഘിച്ച്’, ഹർജി ഇന്ന് പരിഗണിക്കും

പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഗതാഗതം സുഗമമാകാതെ ടോള്‍ പിരിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍വിധി ലംഘിച്ചാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഗതാഗതയോഗ്യമല്ലാതെ ടോൾ പിരിക്കുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ ഷാജി കോടങ്കണ്ടത്തിന്‍റെ പ്രധാന വാദം. ഒക്ടോബര്‍ 17നാണ് ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ജസ്റ്റിസുമാരായ വിക്രംനാഥ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഗതാഗതം സുഗമമാകാതെ ടോള്‍ പിരിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍വിധി ലംഘിച്ചാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് ഹർജിയിൽ ആരോപിച്ചു. ഗതാഗതയോഗ്യമല്ലാതെ ടോൾ പിരിക്കുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമാണെന്നുമാണ് ഹർജിയിലെ പ്രധാന വാദം.ഒക്ടോബര്‍ 17നാണ് ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

Related Articles

Back to top button