പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു.. ചൊവ്വാഴ്ച മുതൽ സഞ്ചാരികളെ കയറ്റിവിടില്ല… കാരണമെന്തെന്നോ?..

ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം താത്കാലികമായി അടച്ചു. നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്നാണ് വേള്ളച്ചാട്ടം അടച്ചത്. ചൊവ്വാഴ്ചമുതൽ സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് കയറ്റിവിടില്ല. കിഴക്കൻമേഖലയിൽ വേനൽമഴ പെയ്തങ്കിലും വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായതാണ് തിരിച്ചടിയായത്. ഇതോടെ വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നുപോലും സഞ്ചാരികൾക്ക് കുളിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതോടെ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു.

ജലപാതത്തിലെ അറ്റകുറ്റപ്പണികൾ മഴക്കാലത്തിനുമുൻപ്‌ പൂർത്തിയാക്കാനും ഇടവേള നൽകേണ്ടതുണ്ട്. എല്ലാവർഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജലപാതം അടച്ചിടാറുണ്ടെങ്കിലും ഇത്തവണ സീസൺ നീണ്ടുപോകുകയായിരുന്നു. മഴക്കാലമാകുന്നതോടെ വീണ്ടും സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും.

Related Articles

Back to top button