പാലക്കാട് വാഹനാപകടം.. കാൽനടയാത്രക്കാരനും യുവതിയും മരിച്ചു…
പാലക്കാട് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിൽ നടന്ന അപകടങ്ങളിലാണ് രണ്ടു പേർ മരിച്ചത്. പിക്കപ്പ് വാനിടിച്ച് കാൽ നടയാത്രക്കാരനായ നല്ലേപ്പിളളി സ്വദേശി രാജേന്ദ്രനും, കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ ഗോവിന്ദാപുരം സ്വദേശി സുമതിയും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.