പാലക്കാട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്താനുള്ള കാരണം…
പാലക്കാട് ഉപ്പുപാടത്ത് കുടുംബവഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. തോലന്നൂര്‍ സ്വദേശി ചന്ദ്രികയെയാണ് ഭര്‍ത്താവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. രാജനെയും പരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ മരിച്ച ചന്ദ്രികയുടെ മകള്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴെ വന്ന് നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടത്. ഉടനെ പോലീസില്‍ വിവരമറിയിച്ചു. ജീവനുണ്ടായിരുന്ന രാജനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.