പ്രതിഷേധം തെരുവിലേക്ക്….. എസ് പി ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാർച്ചിൽ സംഘർഷം…..

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ വിതരണം ചെയ്യാനായി കള്ളപ്പണം കൊണ്ടുവന്നു എന്ന് ആരോപിച്ച് ഇന്നലെ അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു യുഡിഎഫ് പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനുപേരെ അണിനിരത്തി പാലക്കാട് എസ്‍പി ഓഫീസിലേക്ക് യു‍ഡിഎഫ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം.

എസ്പി ഓഫീസിന്റെ 100 മീറ്റർ മുന്നിൽ വെച്ച് തന്നെ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞിരുന്നു. പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

രാവിലെ 11.30ഓടെയാണ് മാര്‍ച്ച് ആരംഭിച്ച മാര്‍ച്ചിന് മുന്നോടിയായി കോട്ടമൈതാനായിൽ ആയിരങ്ങളാണ് ഒത്തുകൂടിയത്. തുടര്‍ന്ന് അഞ്ചുവിളക്കിൽ നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. 200ലധികം പൊലീസുകാരെയാണ് എസ്‍പി ഓഫീസ് പരിസരത്ത് വിന്യസിച്ചത്. പാലക്കാട് എ എസ് പി അശ്വതി ജിജി, മൂന്ന് ഡി വൈ എസ് പി മാർ ജില്ലയിലെ മുഴുവൻ സ്റ്റേഷനിലേയും ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. മാര്‍ച്ച് കെപിപിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button