പാലക്കാട് ബിജെപിക്ക് തലവേദനയായി വീണ്ടും കൊഴിഞ്ഞുപോക്ക്..കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പാർട്ടിവിട്ടു..കാരണം….
പാലക്കാട് ബിജെപിയിൽ തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി രാംകുമാർ പാർട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ച ശേഷമാണ് രാംകുമാർ പാർട്ടി വിട്ടത്.പാലക്കാട് സി കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തോടുള്ള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണം. കോതകുർശ്ശി,തരുവക്കോണം ഭാഗത്ത് ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൂടിയാണ് രാംകുമാർ.
നേരത്തെ പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡന്റും 2001 ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന കെ പി മണികണ്ഠനും പാർട്ടി വിട്ടിരുന്നു.പിന്നാലെയാണ് രാംകുമാറും പാർട്ടി വിട്ടത്.