ആക്രിക്കടയിൽ വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
പാലക്കാട് ആക്രിക്കടയിൽ വൻ തീപിടിത്തം. ഓങ്ങല്ലൂരിലെ കാരക്കാട് ആണ് തീപിടിത്തം ഉണ്ടായത്. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ചു. 4 യൂണിറ്റ് ഫയർ ഫോഴ്സുകളാണ് സംഭവസ്ഥലത്ത് എത്തിയത്. ഇപ്പോഴും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ആക്രിക്കടയ്ക്ക് മുന്നിലെ വീട്ടുകാരെ താത്കാലികമായി ഒഴിപ്പിച്ചു.
പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച ഭാഗങ്ങൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് ആളിക്കത്തുകയായിരുന്നു. അഗ്നിബാധയെ തുടർന്ന് പ്രദേശത്ത് കറുത്ത പുക പടർന്നു. മുൻഭാഗത്തെ തീ നിയന്ത്രണാധീതമാക്കിയിട്ടുണ്ടെങ്കിലും പിന്നിലെ തീ ഇതുവരെയും അണക്കാനായിട്ടില്ല.
