പാലക്കാട് എന്‍എംആര്‍ റസാഖ് ഇടതു സ്വതന്ത്രന്‍…

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ഹോട്ടല്‍ വ്യവസായിയെ ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്‍എംആര്‍ റസാഖിന്റെ പേരാണ് പരിഗണനയിലുള്ളത്. ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് റസാഖ്.

റസാഖുമായി സിപിഎം ജില്ലാ നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. റസാഖ് സമ്മതം അറിയിച്ചതായാണ് സൂചന. തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പാലക്കാട് കഴിഞ്ഞ തവണ പി സരിനാണ് സിപിഎമ്മിനായി മത്സരിച്ചത്. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥിത്വത്തിനായി സരിനെ പരിഗണിച്ചിരുന്നില്ല.

Related Articles

Back to top button