വീണ്ടും സദാചാര ആക്രമണം.. യുവതിയുമായി ബൈക്കിൽ പോയത് ചോദ്യം ചെയ്ത് മർദനം..യുവാവിന്റെ വാരിയെല്ലിന് ക്ഷതവും ശരീരമാസകലം…

പാലക്കാട് ചാലിശേരിയില്‍ സദാചാര ആക്രമണത്തെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദനം. പെണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിനാണ് യുവാവിന് ക്രൂര മര്‍ദനം നേരിടേണ്ടി വന്നത്. മര്‍ദനത്തില്‍ യുവാവിന്റെ വാരിയെല്ലിന് ക്ഷതവും ശരീരമാസകലം പരിക്കും പറ്റിയിട്ടുണ്ട്. കപ്പൂര്‍ വട്ടക്കുന്ന് ഉന്നതിയിലെ കള്ളിത്തൊടി വീട്ടില്‍ സംഗീത് (42) , കിഴക്കേകാട്ടില്‍ വീട്ടില്‍ ശിവന്‍ (47) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്കില്‍ യുവതിയെ വട്ടക്കുന്നിലെ വീട്ടില്‍ കൊണ്ടുവന്നിറക്കിയത് കണ്ട പ്രതികള്‍ യുവാവിനെ ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button