ഒളിവിലും ആഡംബര ജീവിതം, റിസോർട്ടിൽ സൗകര്യമൊരുക്കിയത് അഭിഭാഷക

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുന്നത് ആഡംബര സൗകര്യത്തോടെയെന്ന് റിപ്പോർട്ട്. ബംഗളൂരുവിലെ അത്യാഡംബര വില്ലയിലാണ് കഴിഞ്ഞ രണ്ടു ദിവസം രാഹുൽ ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതിനായുള്ള സൗകര്യം ഒരുക്കിനൽകിയത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണെന്നുമാണ് വിവരം. ബുധനാഴ്ച വൈകിട്ട് പ്രത്യേക അന്വേഷണസംഘം സ്ഥലത്തെത്തിയെങ്കിലും രാഹുൽ അവിടെ നിന്നും മുങ്ങി. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണ് രാഹുലിനെ സഹായിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

രാഹുലിനു സഞ്ചരിക്കാൻ വാഹന സൗകര്യം നൽകുന്നതും വഴികൾ കണ്ടെത്തുന്നതും ബംഗളൂരുവിലെ റിയൽ എസ്‌റ്റേറ്റ് വ്യവസായികളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആഡംബര റിസോർട്ടിലെ താമസത്തിനു പിന്നിലും ഇവരുണ്ട്. സുരക്ഷ ഒരുക്കിയ പലരെയും പൊലീസ് നേരിൽ കണ്ട് ചോദ്യം ചെയ്തു. ഇതോടെ ഇനി ഇവരുടെ സഹായം കിട്ടില്ലെന്നാണ് കരുതുന്നത്. മറ്റ് വഴികളില്ലാതെ രാഹുൽ കീഴടങ്ങും എന്നാണ് പൊലിസിന്റെ വിലയിരുത്തൽ.

Related Articles

Back to top button