മുടക്കിയത് കോടികൾ…’ശുചിമുറിയില്ല, പൊലീസില്ല, സിസിടിവിയില്ല’….
പാലക്കാട് ഉപടെരഞ്ഞെടുപ്പിോടനുബന്ധിച്ച പ്രചരണ പരിപാടികൾ കൊട്ടിക്കലാശത്തിന്റെ അവസാന സമയങ്ങളിലേക്ക് കടക്കുമ്പോൾ കോടികള്‍ മുടക്കി നിര്‍മിച്ച പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥ വിവാദങ്ങളിലേക്ക് വഴിതെളിയിക്കുന്നു. സാർക്കാരിൽ നിന്ന് കോടികള്‍ മുടക്കി നിര്‍മിച്ച പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഉഫയോഗ പ്രധമായ ശുചിമുറിയില്ലാത്തതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്.
എട്ട് കോടി രൂപ മുതല്‍ മുടക്കിലാണ് ബസ് സ്റ്റാന്റ് നിര്‍മിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയാണ് പുതിയ സ്റ്റാന്റിന്റെ നിര്‍മാണത്തിന്റെ കോണ്‍ട്രാക്ട് ഏറ്റെടുത്തത്. രണ്ട് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന കെട്ടിടത്തില്‍ രണ്ടും മൂന്നും നിലകളിലായാണ് ശുചിമുറികള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ രണ്ട് നിലകളിലെയും ശുചിമുറികള്‍ താഴിട്ട് പൂട്ടിയ നിലയിലാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്റ്റാന്റിന്റെ ഉദ്ഘാടനം പൂര്‍ത്തിയായത്.
ശുചിമുറി നിര്‍മിച്ചിട്ടും ജീവനക്കാര്‍ക്കോ യാത്രക്കാര്‍ക്കോ ഇതുവരെ ഉപയോഗിക്കാനായി തുറന്നുകൊടുത്തിട്ടില്ല. പ്രാഥമിക കര്‍ത്തവ്യങ്ങള്‍ക്കായി നൂറ് മീറ്റര്‍ അകലെയുള്ള പഴയ കെട്ടിടത്തിന്റെ ശുചിമുറിയാണ് ഉപയോഗിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. സ്ത്രീകള്‍ക്കുള്‍പ്പെടെ ഏറെക്കാലമായി പുതിയ കെട്ടിടത്തിലെ ശുചിമുറികള്‍ തുറന്നുനല്‍കിയിരുന്നില്ലെന്നും അടുത്തിടെ മാത്രമാണ് ഇതിന് പരിഹാരമുണ്ടായതെന്നും വനിത ജീവനക്കാര്‍ പറയുന്നു.
സെപ്റ്റിക് ടാങ്ക് ചെറുതാണെന്നാണ് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്റര്‍ പ്രതികരിച്ചത്. ഊരാളുങ്കലാണ് ഇത് ചെയ്യേണ്ടത്. അടുത്തിടെ ചെറിയ നവീകരണം നടത്തിയിരുന്നു. പക്ഷേ പ്രശ്നം പരിഹരിച്ചിട്ടില്ലെന്നും സ്റ്റേഷന് മാസ്റ്റര്‍ പറഞ്ഞു.