കള്ളപ്പണ ആരോപണം..രാഹുലിനെതിരെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് സിപിഎം…

പാലക്കാട് ഹോട്ടൽ റെയ്ഡിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് സിപിഎം.പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുപോയത് മറ്റൊരു വാഹനത്തിലെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത് .ബാഗ് കയറ്റിയ വാഹനത്തിൽ രാഹുൽ കയറിയില്ല.സഹായി ഫെനി വാഹനത്തിൽ ബാഗ് കയറ്റുമ്പോൾ രാഹലും ഒപ്പം ഉണ്ടായിരുന്നു എന്നും ദൃശ്യങ്ങളിൽ വ്യക്തം.സിപിഎം ആണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
ഫെനി വെള്ള ഇന്നോവ കാറിൽ നീല ട്രോളി ബാഗ് കയറ്റി.എന്നാൽ ആ കാറിൽ രാഹുൽ കയറിയില്ല.പകരം മറ്റൊരു കാറിൽ കയറി രാഹുൽ ഹോട്ടലിന് പുറത്ത് പോയി.രാഹുലിന്റെ കാറിന് പിന്നാലെ ബാഗ് കയറ്റിയ കാറും പുറത്ത് പോയി. ട്രോളി ബാഗ് വെച്ച കാർ രാഹുൽ പോയ കാറിനെ പിന്തുടരുകയായിരുന്നു. ഇതാണ് ദൃശ്യങ്ങളിലുള്ളത്. ബാഗിൽ വസ്ത്രങ്ങൾ ആയിരുന്നു എങ്കിൽ അത് കൂടെ കൊണ്ടുപോകാഞ്ഞത് എന്താണെന്നാണ് സിപിഎം ചോദിക്കുന്നത്.




