ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടി.. ഭർത്താവ് പിടിയിൽ….
ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്.ഭർത്താവിനെ കസ്റ്റഡിയിലെടുത്തു.മലമ്പുഴ ചേമ്പന ഉന്നതിയിലെ ഉണ്ണികൃഷ്ണനാണ് ഭാര്യ ബിന്ദുവിനെ കൊടുവാൾ കൊണ്ട് വെട്ടിയത്. ഉണ്ണിക്കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു ഉണ്ണികൃഷ്ണനെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിൽ നിസാര പരിക്കേറ്റ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ തേടി ബിന്ദു വീട്ടിലേക്ക് മടങ്ങിപ്പോയി. ഉണ്ണിക്കൃഷ്ണൻ സ്ഥിരം മദ്യപിച്ച് ബഹളം വെക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.