ആരോ കിണറ്റിൽ വീണ് മരിച്ചെന്ന് സന്ദേശം.. പൊലീസ് പാഞ്ഞെത്തിയപ്പോൾ..

പാലക്കാട് അടക്കാപുത്തൂരിൽ കിണറ്റിൽ വീണ് യുവതി മരിച്ചെന്ന് പൊലീസിന് ഫോൺ സന്ദേശം. വിവരമറിഞ്ഞെത്തിയ പൊലീസ് യുവതിക്ക് പുതു ജീവനേകി. ഒരു യുവതി കിണറ്റിൽ വീണെന്നും, അവർ മരിച്ചെന്നും ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ചെർപ്പുളശ്ശേരി പൊലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയത്. സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കിണറ്റിൽ നിന്ന് ചെറിയ അനക്കം ശ്രദ്ധയിൽപെട്ടു. ഉടൻ കിണറിൽ ഇറങ്ങി പരിശോധിച്ചതോടെ യുവതിക്ക് ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു.

ചെർപ്പുളശ്ശേരി എസ്ഐ ഷബീബ് റഹ്‌മാൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ സുഭദ്ര, ശ്യംകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്. ഒടുവിൽ പൊലീസിന്റെ നിർണായകമായ ഇടപെടലിൽ യുവതിക്ക് പുതുജീവൻ ലഭിച്ചു. കേരളാ പൊലീസ് തങ്ങളുടെ ഫേസ്ബുക്കിൽ പേജിലാണ് ഈ വിവരം പങ്കുവെച്ചത്. അവസരോചിതമായി കർത്തവ്യനിർവഹണം നടത്തിയ പ്രിയ സഹപ്രവർത്തകർക്ക് അഭിനന്ദനം അർപ്പിച്ചുകൊണ്ടാണ് പേജിൽ സംഭവം പങ്കുവെച്ചിട്ടുള്ളത്.

Related Articles

Back to top button