പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ്…അന്തിമ തയ്യാറെടുപ്പിന് കോണ്‍ഗ്രസ്…നാളെ കൊച്ചിയില്‍ യോഗം..

തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ തയ്യാറെടുപ്പിന് കോണ്‍ഗ്രസ്. നാളെ കൊച്ചിയില്‍ ചേരുന്ന കെപിസിസി നേതൃയോഗത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ഭാരവാഹികളും ഡിസിസി അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും.

കൊച്ചിയിലെ ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്ത് നാളെ രാവിലെയാണ് യോഗം ചേരുന്നത്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ തന്നെയാകും യോഗത്തിന്റെ പ്രധാന അജണ്ട.പാലക്കാടും ചേലക്കരയിലും മുതിര്‍ന്ന നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല നല്‍കാനാണ് സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണയ ചുമതല കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നല്‍കിയേക്കും. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് ലഭിക്കുന്ന സൂചന. വി ടി ബല്‍റാമും പി സരിനും പരിഗണനാ പട്ടികയിലുണ്ട്.

Related Articles

Back to top button