ശോഭ വേണ്ട..പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി.കൃഷ്ണകുമാർ തന്നെ മതിയെന്ന് നേതൃത്വം…
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ സ്ഥാനാർഥിയാകുമെന്ന് സൂചന. മണ്ഡലത്തിൽ മത്സരിക്കാൻ കൃഷ്ണകുമാർ എന്ന ഒറ്റപ്പേരിലേക്ക് നേതൃത്വം എത്തുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ളവരുടെ പിന്തുണ സി.കൃഷ്ണകുമാറിനുണ്ട്.
നേരത്തെ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയായി ശോഭ സുരേന്ദ്രന്റെ പേരും ഉയർന്നുകേട്ടിരുന്നു. ശോഭ സുരേന്ദ്രനായി നഗരത്തിൽ ഫ്ലെക്സ് ബോർഡും പ്രത്യക്ഷപ്പെട്ടിരുന്നു. നഗരസഭ ഓഫീസിന് മുമ്പിലാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, മണ്ഡലത്തിൽ പരിചയസമ്പത്തുള്ള സി.കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയാൽ മതിയെന്ന നിലപാട് സംസ്ഥാന നേതൃത്വം എടുത്തുവെന്നാണ് വിവരം. സംസ്ഥാന കമ്മിറ്റി തീരുമാനം ബി.ജെ.പി കേന്ദ്രനേതൃത്വത്തെ അറിയിക്കും. കേന്ദ്രനേതൃത്വമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.