അമിത വേഗതയിലെത്തിയ ബസ് മതിലിലേക്ക് ഇടിച്ചുകയറി.. മുൻ ചക്രങ്ങൾ വേര്‍പ്പെട്ടു.. വിദ്യാര്‍ത്ഥികളടക്കം 20ലധികം..

അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. പാലക്കാട് ചാലിശ്ശേരി പെരിങ്ങോട് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. വിദ്യാ൪ത്ഥികൾ ഉൾപ്പെടെ 20ലധികം പേ൪ക്ക് പരിക്ക്.

ഇവരെ പെരുമ്പിലാവിലെയും കുന്നംകുളത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. പട്ടാമ്പി – കറുകപുത്തൂർ – ചാലിശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻ ചക്രങ്ങൾ വേ൪പ്പെട്ടു. റോഡരികിലെ വീടിന്‍റെ മതിലും ഗേറ്റും ഇടിച്ച് തകർത്തശേഷമാണ് ബസ് നിന്നത്. പട്ടാമ്പി – കറുകപുത്തൂർ – ചാലിശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.

Related Articles

Back to top button