അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദ്ദിച്ചു’; മർദ്ദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണങ്ങളുമായി കുടുംബം

പാലക്കാട് കണ്ണാടി സ്കൂൾ വിദ്യാർത്ഥി അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ കൂടുതൽ ആരോപണവുമായി കുടുംബം രം​ഗത്ത്. ഒരു വർഷം മുമ്പും അർജുനെ ക്ലാസ് ടീച്ചർ മർദ്ദിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. മർദ്ദനത്തിൽ മുറിവേറ്റതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അർജുന്റെ സഹപാഠികളെ സ്വാധീനിക്കാനും ടീച്ചർ ശ്രമിച്ചു. അന്വേഷണം വേ​ഗത്തിലാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം

Related Articles

Back to top button