17 വയസുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറെ വെടിവെച്ചു കൊന്നു.. ദുരഭിമാനക്കൊലയെന്ന് സംശയം…

17 വയസ് മാത്രം പ്രായമുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍.ഇതൊരു ദുരഭിമാനക്കൊലയാണെന്ന് പൊലീസ് സംശയിക്കുന്നു.പാകിസ്താനിലെ സെക്ടര്‍ ജി-13ലെ വീട്ടില്‍ വച്ചാണ് സംഭവം. ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം 5 ലക്ഷത്തോളം ഫോളോവേഴ്സുള്ള ടിക്‌ടോക്ക് കണ്ടന്റ് ക്രിയേറ്റര്‍ സന യൂസഫ് ആണ് മരിച്ചത്. ബന്ധുവാണ് 17കാരിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രതി വീടിനുള്ളില്‍ കയറി വെടിയുതിര്‍ക്കുന്നതിന് മുമ്പ് സന യൂസഫുമായി സംസാരിച്ചിരുന്നു. തുടര്‍ന്നായിരുന്നു പ്രകോപനം. നിരവധി തവണയാണ് സന യൂസഫിന് നേരെ പ്രതി വെടിയുതിര്‍ത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവസ്ഥലത്ത് വച്ച് തന്നെ പെണ്‍കുട്ടി മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മൃതദേഹം മാറ്റി. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ദുരഭിമാനക്കൊലയുടെ സാധ്യത ഉള്‍പ്പെടെ നിരവധി വശങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button