അതിർത്തി കടക്കാൻ ശ്രമം.. പാക് ജവാൻ ബിഎസ്എഫിന്റെ പിടിയിൽ….

പാക് ജവാൻ ബിഎസ്എഫിന്റെ പിടിയിലായതായി റിപ്പോർട്ട്. രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് പാക് ജവാനെ ഇന്ത്യൻ ബിഎസ്എഫ് പിടികൂടിയത്. രാവിലെ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് പാക് ജവാൻ ഇന്ത്യൻ ബിഎസ്എഫിന്റെ പിടിയിലായത്. പാക്ക് ജവാനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

പഹൽഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് ജവാനെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയിരുന്നു. പൂർണം ഷാ എന്ന ജവാനെയാണ്, അതിർത്തി കടന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിട്ടുകിട്ടാനുള്ള ചർച്ചകർ നടക്കുന്നതിനിടെയാണ് പാക് ജവാനെ ബിഎസ്എഫ് പിടികൂടിയിരിക്കുന്നത്.

Related Articles

Back to top button