അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതിന് പിന്നാലെ പ്രസവം..കുഞ്ഞിന് പേരിട്ടത്…

പാകിസ്ഥാനിൽ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി പാക് യുവതി. അട്ടാരി അന്താരാഷ്ട്ര അതിര്‍ത്തി കടന്നതിന് പിന്നാലെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ സ്വകാര്യ നഴ്‌സിങ് ഹോമിലെത്തിക്കുകയും അവിടെ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. യാത്രാസംഘത്തിന്റെ ഭാഗമായാണ് മായ എന്നു പേരുള്ള പാക് യുവതി ഇന്ത്യയിലെത്തിയത്.

യാത്രയ്ക്കിടെ അട്ടാരി അതിര്‍ത്തിയില്‍ വെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഇതോടെ യുവതിയുടെ ഇമിഗ്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുകയും ഉടന്‍ തന്നെ നഴ്‌സിങ് ഹോമിലെത്തിക്കുകയുമായിരുന്നു. ഇന്ത്യയിൽ പിറന്നതിനാൽ കുഞ്ഞിന് ഭാരതി എന്ന് പേരിട്ടു. കുടുംബത്തിന്റെയും പ്രദേശവാസികളുടെയും അഭ്യര്‍ഥന മാനിച്ചാണ് ഭാരതി എന്ന് പേരുനല്‍കിയത്. ദമ്പതികളുടെ പത്താമത്തെ കുഞ്ഞും എട്ടാമത്തെ പെണ്‍കുഞ്ഞുമാണിത്.

Related Articles

Back to top button