പാകിസ്താനിലെ ട്രെയിന്‍ റാഞ്ചല്‍.. ബന്ദികളെ രക്ഷപ്പെടുത്തിയെന്ന് പാകിസ്താന്‍ പട്ടാളം.. 21 ബന്ദികൾ കൊല്ലപ്പെട്ടു…

പാകിസ്താനിലെ ബലൂചിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ തട്ടിയെടുത്ത വിഘടനവാദികളെ വധിച്ച് ബന്ദികളെ രക്ഷപ്പെടുത്തിയതായി പാക് സൈന്യം. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കിയത്. ആക്രമണത്തില്‍ 33 ബലൂച് ലിബറേഷന്‍ ആര്‍മിക്കാരും,21 ബന്ദികളും കൊല്ലപ്പെട്ടെന്ന് പാക് പട്ടാളം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു ജാഫർ എക്സ്പ്രസ് ഭീകരര്‍ തട്ടിയെടുത്തത്.തോക്കുധാരികളായ വലിയ സംഘം ബോലന്‍ എന്ന സ്ഥലത്തുവച്ചാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ട്രെയിന്‍ ബലമായി നിര്‍ത്തിച്ച സംഘം തോക്കുകളുമായി ട്രെയിനിനകത്തേക്ക് ഇരച്ചെത്തുകയും യാത്രക്കാരെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുകയുമായിരുന്നു. ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്‌ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button