ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ഭീകരതാവളം പുനർനിർമിക്കാൻ പാക് സർക്കാരിന്‍റെ സഹായം…
പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം തകർത്ത ഭീകരതാവളം പുനർനിർമിക്കാൻ പാക് സർക്കാരിന്‍റെ സഹായം. പാകിസ്ഥാനിലെ മുറിദ്കെയിൽ ഇന്ത്യൻ സൈന്യം തകർത്ത ആസ്ഥാനം പുനർനിർമിച്ച് നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയെന്ന് ഭീകരവാദ സംഘടനയായ പാകിസ്ഥാൻ മർക്സി മുസ്ലിം ലീഗ്(പിഎംഎംഎൽ) അറിയിച്ചു. മുംബൈ ആക്രമണം ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്തിയ ലഷ്കർ-ഇ-തൊയ്ബയുടെ ഭാഗമായ ജമാഅത് ദവയുടെ പോഷക സംഘടനയാണ് പിഎംഎംഎൽ.
അതേസമയം ഇന്ത്യൻ സൈന്യം തകർത്തത് പള്ളിയാണെന്നാണ് പിഎംഎംഎല്ലിന്‍റെ അവകാശ വാദം. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി മെയ് 7ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തിരുന്നു. ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) ശക്തികേന്ദ്രമായ ബഹവൽപൂരും, മുരിദ്കെയിലെ എൽഇടിയുടെ താവളവുമടക്കം മിസൈലാക്രമണത്തിൽ തകർന്നിരുന്നു