അമേരിക്ക വരെ എത്തുന്ന ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാൻ പാകിസ്ഥാൻ…
അമേരിക്ക വരെ എത്താൻ കഴിയുന്ന ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പാകിസ്ഥാൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂരിന് ശേഷം, പാകിസ്ഥാൻ സൈന്യം ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലിനായി ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യയെ തടയുക എന്നതാണ് തങ്ങളുടെ ആണവ പദ്ധതിയെന്ന് പാകിസ്ഥാൻ വാദിക്കുമ്പോഴും, അമേരിക്കൻ ഐക്യനാടുകളിൽ എത്താൻ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പാകിസ്ഥാൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തി