‘മാച്ച് റഫറിയെ മാറ്റില്ല’,ഏഷ്യാ കപ്പില്‍ നിന്നും പാകിസ്ഥാന് പിന്മാറി; ഇന്ത്യയും യുഎഇയും സൂപ്പര്‍ ഫോറില്‍..
ഏഷ്യാകപ്പില്‍ യുഎഇക്കെതിരെ പാക്കിസ്ഥാന് കളിക്കില്ല. മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം ഐസിസി അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പാക്കിസ്ഥാന് ഇന്ന് നടക്കേണ്ടിയിരുന്ന മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇന്ന് രാത്രി 8 മണിക്കാണ് മത്സരം നടക്കേണ്ടിയിരുന്നത്.
ഇന്ത്യ – പാക്കിസ്ഥാന് മത്സരം നിയന്ത്രിച്ച മാച്ച് റഫറി ആന്‍ഡി പൈക്റോഫ്റ്റിനെ ടൂര്‍ണമെന്റില്‍ നിന്നു മാറ്റിനിര്‍ത്തണമെന്ന് പാകിസ്ഥാന് ആവശ്യപ്പെട്ടിരുന്നു. മത്സരത്തിന്റെ ടോസിനു മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് പാക് ക്യാപ്റ്റന്‍ സല്മാന് ആഗയോട് മാച്ച് റഫറി ആവശ്യപ്പെട്ടതായി പിസിബി ആരോപിച്ചിരുന്നു. ഇത് സ്പോര്‍ട്സ്മാന്‍ഷിപ്പിന് എതിരാണെന്നും മാച്ച് റഫറി പക്ഷപാതം കാണിച്ചെന്നും ആരോപിച്ചായിരുന്നു പരാതി.
ഏഷ്യാ കപ്പില്‍ യുഎഇയ്ക്കെതിരായ നിര്‍ണായക മത്സരത്തിനു മുന്‍പുള്ള വാര്‍ത്താ സമ്മേളനം പാകിസ്ഥാന് റദ്ദാക്കിയിരുന്നു. ഇതോടെ ഇന്ത്യയും യുഎഇയും സൂപ്പര്‍ ഫോര്‍ യോഗ്യത നേടി.



