40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്തു..പുൽവാമ ആക്രമണത്തിന്റെ പങ്ക് തുറന്നു പറഞ്ഞത് പാക് വ്യോമസേന വൈസ് മാർഷൽ…

2019ൽ പുൽവാമയിൽ നടന്ന ഭീകരാക്രമത്തിന് പിന്നിൽ തങ്ങളെന്ന് പാകിസ്ഥാൻ സൈന്യത്തിന്റെ തുറന്നുപറച്ചിൽ. പാക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് നടത്തിയ വാർത്താസമ്മേളനത്തിലാണ് 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ തങ്ങളാണെന്നു പറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാക് സൈന്യത്തിന്റെ ‘തന്ത്രപരമായ മിടുക്ക് ’ആണ് പുൽവാമ ഭീകരാക്രമണമെന്നായിരുന്നു ഔറംഗസേബ് അഹമ്മദിന്റെ പരാമർശം.

‘പാകിസ്ഥാനെ തൊട്ടാൽ കണ്ടില്ലെന്നു നടിക്കാനാവില്ല. ഞങ്ങളുടെ തന്ത്രപരമായ മിടുക്ക് എന്താണെന്ന് അവരോട് (ഇന്ത്യയോട്) പറയാൻ ശ്രമിച്ചതാണു പുൽവാമ. ഇപ്പോൾ ഞങ്ങളുടെ ആക്രമണങ്ങളുടെ ശക്തിയും അവർ അറിഞ്ഞിട്ടുണ്ടാകണം,’എന്നാണു ഇന്നലെ സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയിലെ പരാമർശം. പാക് വ്യോമസേനയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറലാണ് ഔറംഗസേബ്

Related Articles

Back to top button