കൈ കൊടുത്തത് സരിന്റെ മര്യാദ…സരിനെ പിന്തുണച്ച് പത്മജ…

പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ പി സരിനെ പ്രശംസിച്ച് പത്മജാ വേണുഗോപാല്‍. വിവാഹ വേദിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് നേരെ കൈനീട്ടിയത് സരിന്റെ രാഷ്ട്രീയ മര്യാദയാണെന്നാണ് പത്മജയുടെ പ്രശംസ. എതിര്‍ സ്ഥാനാര്‍ത്ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ലെന്നും കോണ്‍ഗ്രസിന്റെ കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇതില്‍ തെളിയുന്നതെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. രാഹുലിനേയും ഷാഫി പറമ്പിലിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പത്മജയുടെ ഫേസ്ബുക്ക് കുറിപ്പ്. താന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ അധിക്ഷേപിച്ചെന്ന് പത്മജ ആവര്‍ത്തിച്ചു. രാഷ്ട്രീയ വ്യത്യാസമുണ്ടാകാമെങ്കിലും സരിന്റെ മാന്യതയാണ് താന്‍ ഇവിടെ കാണുന്നതെന്നും പത്മജ ഫേസ്ബുക്കിലൂടെ പറഞ്ഞു.

Related Articles

Back to top button