പി വി അന്‍വര്‍ ഇന്ന് വയനാട്ടിൽ..മുണ്ടക്കൈ, ചൂരല്‍മല മേഖലയിൽ…
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇന്ന് വയനാട്ടിലെത്തും. മുണ്ടക്കൈ, ചൂരല്‍മല മേഖലകളും അന്‍വര്‍ സന്ദര്‍ശിക്കും.കൂടാതെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ സ്നേഹ സംഗമത്തിലും പി വി അന്‍വര്‍ പങ്കെടുക്കും.കഴിഞ്ഞ ദിവസം കാസര്‍കോടെത്തിയ അന്‍വര്‍ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അന്‍വര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബത്തിന് വീടു വെച്ചുനല്‍കാനുള്ള സാമ്പത്തിക സഹായം തേടിയിട്ടുണ്ട്. പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്നാണ് അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്.