നിലമ്പൂർ യുഡിഎഫ്ന്… വിജയത്തിന് പിണറായിസം മാത്രം മതിയെന്ന് പി.വി. അൻവർ…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി 27,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി. അൻവർ. യുഡിഎഫ് വിജയത്തിന് കാരണമാകാൻ പിണറായിസം മാത്രം മതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മരുമോനിസത്തിനും പിണറായിസത്തിനും ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് ഞങ്ങൾ ഇതുവരെ രണ്ടുസമ്മാനം കൊടുത്തു. മാനന്തവാടി മണ്ഡലത്തിലെ പനമരം പഞ്ചായത്തും നിലമ്പൂരിലെ ചുങ്കത്തറ പഞ്ചായത്തും യുഡിഎഫിന് തൃണമൂൽ സമ്മാനമായി കൊടുത്തു. ഇനി ഒരു നിയമസഭ മണ്ഡലം കൂടി സമ്മാനമായി കൊടുക്കും. അതിൽ തർക്കമില്ല. അത് വലിയ ഭൂരിപക്ഷത്തിൽ തന്നെ കൊടുക്കുമെന്നും അൻവർ വ്യക്തമാക്കി.

”ഇപ്പോൾ പുതുതായി മരുമോനിസം വന്നിട്ടുണ്ടല്ലോ. പിണറായിസവും മരുമോനിസവും കാരണം ജനങ്ങൾ അനുഭവിക്കുകയല്ലേ. ഒരു കുടുംബത്തിന്റെ കീഴിൽ കമ്യൂണിസ്റ്റ് പാർട്ടിയെ എങ്ങനെയാണ് കാൽക്കീഴിലാക്കുക എന്നത് അമ്മായി അപ്പനും മരുമോനും കാണിച്ചുകൊടുക്കുകയല്ലേ. അതിലെ ദുരന്തകഥാപാത്രങ്ങളല്ലേ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും പാവപ്പെട്ട അണികളും തൊഴിലാളികളും. അതുപോലെ ജനങ്ങളും, അൻവർ പറഞ്ഞു.

പിവി അൻവർ അവിടെ ഫാക്ടർ അല്ല. അവിടെ ഫാക്ടർ ജനങ്ങളാണ്. ആ ജനങ്ങളുടെ ഫാക്ടറാണ് പിണറായി സർക്കാർ തിരിച്ചറിയാൻ പോകുന്നത്. നിലമ്പൂരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലല്ല. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ജനങ്ങളും പിണറായിസവും മരുമോനിസവും തമ്മിലാണ്” പി.വി. അൻവർ കൂട്ടിച്ചേർത്തു.

Related Articles

Back to top button