ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയായി.. പ്രതിഷേധവുമായി പ്രവർത്തകർ.. വെല്ലുവിളിച്ച് അൻവർ…

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്ന് പി.വി അൻവർ എംഎൽഎ. വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോടാണ് അൻവറിന്റെ പ്രതികരണം. അൻവർ എംഎൽഎയെ വൈദ്യ പരിശോധനക്ക് ഹോസ്പിറ്റലിലേക്കാണ് ആദ്യമെത്തിച്ചത്. വൈദ്യ പരിശോധന പൂർത്തിയായി. ശേഷം മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കും. സ്ഥലത്ത് അൻവറിനെ അനുകൂലിച്ചും പിണറായി വിജയനെതിരെയും പ്രതിഷേധമുണ്ടായി.

എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാൾ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണ്. പുറത്തിറങ്ങിയാൽ കാണിച്ച് തരാമെന്നും അൻവർ വെല്ലുവിളിച്ചു. അതേസമയം അന്‍വറിനെ അറസ്റ്റ് ചെയ്തത് നിയമാനുസൃത നടപടിയുടെ ഭാഗമായിട്ടാണെന്നും ഇതില്‍ യാതൊരുവിധത്തിലുള്ള ബാഹ്യ ഇടപെടലുകളുമില്ലെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

Related Articles

Back to top button