ഏറനാട് മണ്ഡലം 25 ലക്ഷത്തിന് വിറ്റ കാട്ടു കള്ളൻമാരാണ് സിപിഐ..സിപിഐക്കെതിരെ അൻവർ…
ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ സിപിഐയ്ക്ക് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. 25 ലക്ഷത്തിന് ഏറനാട് മണ്ഡലം വിറ്റ പാര്‍ട്ടിയാണ് സിപിഐ എന്ന് അന്‍വര്‍. ഏറനാട്ട് താന്‍ മത്സരിച്ചത് സിപിഐഎം പിന്തുണ നല്‍കാമെന്ന ഉറപ്പിന്‍മേല്‍ ആയിരുന്നുവെന്നും എന്നാല്‍ അന്ന് സിപിഐ ആണ് അതിന് എതിര് നിന്നതെന്നും അന്‍വര്‍ പറഞ്ഞു.
വെളിയം ഭാർഗവനെ സ്വാധീനിച്ചാണ് ലീഗ് എന്റെ സ്ഥാനാർഥിത്വം അട്ടിമറിച്ചത്. സിപിഐ കൈക്കൂലി വാങ്ങി എനിക്കുള്ള പിന്തുണ പിൻവലിച്ചു. കൊല്ലത്തെ ലീഗ് നേതാവ് യൂനുസ് കുഞ്ഞു വഴിയാണ് ചർച്ച നടന്നത്. അവിടെ ബഷീർ ജയിച്ചത് 22,000 വോട്ടിനാണ്. കമ്യൂണിസ്റ്റുകാരാണ് വോട്ട് ചെയ്തത്. ഇടതു സ്ഥാനാർഥിയെ ആർക്കും അറിയാത്തതായിരുന്നു കാരണം. ഇതേപ്പറ്റി സിപിഎം പ്രവർത്തകർ എന്നോടു പരാതി പറഞ്ഞു. അന്വേഷിച്ചപ്പോഴാണ് സീറ്റ് കച്ചവടം വ്യക്തമായത് എന്നും അൻവർ പറഞ്ഞു.




