‘ഇനി വീട്ടില്‍ പോയിരുന്ന് പൊട്ടിക്കരയാമെന്ന്’ പരിഹസിച്ച് യുഡിഎഫ് പ്രവര്‍ത്തകന്‍.. ചിരിയോടെ മറുപടി നൽകി സരിൻ…

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിനെ പരിഹസിച്ച് യുഡിഎഫ് പ്രവര്‍ത്തകന്‍. സരിനെ നോക്കി ഇനി വീട്ടില്‍ പോയി പൊട്ടികരയാമെന്നായിരുന്നു യുഡിഎഫ് പ്രവര്‍ത്തകന്റെ പരിഹാസം. വോട്ടെണ്ണല്‍ നടന്ന വിക്ടോറിയ കോളേജില്‍ നിന്ന് സരിന്‍ പുറത്തേയ്ക്കിറങ്ങിയപ്പോഴായിരുന്നു സംഭവം.താന്‍ അതിന് ഇല്ലെന്ന് സരിന്‍ ചിരിച്ചുകൊണ്ട് പ്രവര്‍ത്തകന് മറുപടി നല്‍കി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. പി സരിന് 37,293 വോട്ടുകളാണ് ലഭിച്ചത്. 2021 നെ അപേക്ഷിച്ച് 860 വോട്ടുകള്‍ മാത്രമാണ് ഇത്തവണ വര്‍ധിപ്പിക്കാനായത്.

Related Articles

Back to top button