ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് സരിൻ..കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ മാപ്പും…
ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി സരിൻ.രാവിലെയാണ് പി സരിന്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന നടത്തിയത്. പ്രചാരണത്തിരക്കുകള്‍ക്കിടെയാണ് സരിന്‍ പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തിയത്. കഴിഞ്ഞ ദിവസം കരുണാകരന്റെ സ്മൃതി മണ്ഡപത്തിലും സരിന്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
അതേസമയം സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസിന്റെ വിവാദ പരാമര്‍ശത്തില്‍ സരിൻ മാപ്പുപറഞ്ഞു.പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍, അത് നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ താന്‍ മാപ്പു ചോദിക്കുന്നുവെന്ന് പി സരിന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിന്‍.




