‘അൻവറിനെ മറക്കരുത്’..സരിന്റെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഎമ്മിൽ വിമർശനം…
പാലക്കാട് പി. സരിന്റെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഎമ്മിൽ വിമർശനം. സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിലാണ് വിമർശനം.ഇന്നലെവരെ കോൺഗ്രസ് ആയിരുന്നയാളാണ് സരിൻ. പി.വി അൻവർ വിട്ടുപോയത് മറക്കരുതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. അടവുനയത്തിന്റെ ഭാഗമാണ് സരിന്റെ സ്ഥാനാർഥിത്വമെന്നാണ് ജില്ലാ കമ്മിറ്റി വിമർശനങ്ങൾക്കു മറുപടി നൽകിയിരിക്കുന്നത്.
ഇന്നലെയും ഇന്നുമായിരുന്നു വഞ്ചിയൂർ ഏരിയാ സമ്മേളനം നടന്നത്. സരിനെ സ്ഥാനാർഥിയാക്കിയത് ശരിയായില്ല എന്നായിരുന്നു പൊതുവായി വിമർശനം ഉയർന്നത്. പി.വി അൻവർ അടക്കമുള്ളവരുടെ നിലപാടുകൾ നോക്കേണ്ടിയിരുന്നുവെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതിനെ ‘അടവുനയം’ ഉയർത്തി പ്രതിരോധിച്ചിരിക്കുകയാണ് കടകംപള്ളി. നേരത്തെയും ഇത്തരം അടവുനയങ്ങൾ പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്നും സിപിഎം നേതാവ് ചൂണ്ടിക്കാണിച്ചെന്നാണു വിവരം.