‘രാഹുലിൻ്റേത് ഒരു രോഗാവസ്ഥ, ചികിത്സിക്കണം’.. ഡോക്‌ടറായതുകൊണ്ട് പറയുകയാണ്…
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയേയും കോണ്‍ഗ്രസ് നേതൃത്വത്തേയും വിമര്‍ശിച്ച് പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ഒരു രോഗാവസ്ഥയാണെന്നും ചികിത്സിക്കണമെന്നും സരിന്‍ പറഞ്ഞു. ഒരു ഡോക്ടറായതുകൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും സരിന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഷാഫി പറമ്പില്‍ എംപിയേയും പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും പി സരിന്‍ വിമര്‍ശിച്ചു.
രാഹുലുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍ തനിക്ക് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ കോള്‍ വന്നതായി സരിന്‍ പറയുന്നു. കുറേ പേര്‍ മൗനത്തിലായിരുന്നു. ആരും ചീത്ത പറഞ്ഞില്ല. പണ്ടൊക്കെ പാര്‍ട്ടിയെ ചതിച്ചുപോയി എന്ന് പറഞ്ഞ് ഭയങ്കര ചീത്തവിളിയായിരുന്നു. ഇന്ന് അവര്‍ക്ക് തോന്നുന്നത് പാര്‍ട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബലിയാടായ ഒരു മനുഷ്യനാണ് താന്‍ എന്നാണെന്നും സരിന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനിയും മൗനം നടിച്ചാല്‍ കേരളത്തില്‍ ഒരുപാട് അപകടങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയ എതിരാളികള്‍ മുതലെടുക്കും എന്ന് കരുതി നിങ്ങള്‍ അടക്കിവെയ്ക്കാനാണ് ശ്രമിക്കുന്നത് എങ്കില്‍ ഇതാണ് ഇതാണ് തുടര്‍ന്ന് ഉണ്ടാകാന്‍ പോകുന്ന അനുഭവം എന്നെങ്കിലും മനസിലാക്കണം. കാരണം അടച്ചുവെയ്ക്കും തോറും ആളുകള്‍ എത്തിച്ചേരുന്ന ഉയരം കൂടും, ഉയരം കൂടുംതോറും വീഴ്ചയുടെ ആഘാതവും കൂടും എന്നുള്ളതാണ് നമ്മള്‍ മനസിലാക്കുന്നതെന്നും സരിന്‍ പറഞ്ഞു. കേരളത്തിലെ പ്രജ്വൽ രേവണ്ണ ആരാണെന്ന് നാട്ടുകാർക്ക് മനസിലായെന്നും പി സരിൻ പരിഹസിച്ചു.