ശബരിമല യുവതി പ്രവേശനം: ‘സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റുകൊണ്ട് എടുക്കാന്‍ കഴിയില്ല’

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ്‌കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെ. അതിനുശേഷം നിലപാട്അറിയിക്കും.
സര്‍ക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.
‘സാധാരണ നിലയില്‍ കേസ് ഒരു ഭരണഘടനാ ബെഞ്ചാണല്ലോ കേള്‍ക്കേണ്ടത്. ആ ബെഞ്ചിലേക്ക് വിടാനോ അല്ലെങ്കില്‍ ആ ബെഞ്ച് രൂപീകരിക്കാനായിട്ടോ പറയും. പുനഃപ്പരിശോധനാ ബെഞ്ച് കേള്‍ക്കുമ്പോള്‍ എന്തൊക്കെ പറയണമെന്നത് അവര്‍ ആവശ്യപ്പെടുമ്പോള്‍ അപ്പോള്‍ നോക്കിയാല്‍ പോരെ, അവിടെ വെള്ളം കണ്ടുവെന്ന് വെച്ച് ഇവിടെ മുണ്ടു മടക്കി പോകകേണ്ട കാര്യമില്ലല്ലോയെന്നും’ മന്ത്രി പറഞ്ഞു
ഇന്‍സ്റ്റന്റ്‌നിലപാടിന്റെ ആളാണ്പ്രതിപക്ഷ നേതാവ്. സതീശന്റെ വര്‍ത്തമാനം മോഹകസേര കണ്ടാണ്. ആഗോള അയ്യപ്പ സംഗമം ഓഡിറ്റര്‍ സാധാരണ നിലയില്‍ സ്വീകരിക്കേണ്ട രീതിയിലല്ല കാര്യം ചെയ്തത്. അസാധാരണത്വം ഉണ്ടായിരുന്നുവെന്നും പി രാജീവ് പറഞ്ഞു.



