‘ലൈംഗിക കുറ്റവാളികൾ കിടക്ക് അകത്ത്, ഇത് കർമ്മ’…

ബലാത്സംഗക്കേസിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷ പ്രതികരണവുമായി സിപിഐഎം നേതാവ് പിപി ദിവ്യ. ‘ലൈംഗിക കുറ്റവാളികൾ കിടക്ക് അകത്ത്’ എന്നാണ് പി.പി ദിവ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് താൻ മറന്നിട്ടില്ലെന്നും, രാഹുൽ മാങ്കൂട്ടത്തിലിനെ ജയിപ്പിക്കാൻ തനിക്കെതിരെ കള്ളക്കേസ് ചുമത്താൻ സൈബർ ആക്രമണം നടത്തിയെന്ന് മറ്റൊരു കുറിപ്പും പി.പി ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ മാങ്കൂട്ടത്തിനെ ജയിപ്പിക്കാൻ തനിക്കെതിരെ കള്ളക്കേസ് ചുമത്താൻ ശ്രമം നടന്നെന്നും സമര പരമ്പരകൾ സംഘടിപ്പിച്ചെന്നും ദിവ്യ ആരോപിക്കുന്നു. കൂടാതെ ‘വെട്ടുക്കിളി കൂട്ടങ്ങളെ’ ഉപയോഗിച്ച് സൈബർ ആക്രമണം നടത്തിയെന്നും ദിവ്യ കുറിപ്പിൽ പറയുന്നുണ്ട്. ‘കർമ്മ’ എന്ന് വിശേഷിപ്പിച്ചാണ് രാഹുലിനെതിരെ കള്ളക്കേസ് ആരോപണവുമായി ദിവ്യ രംഗത്തെത്തിയത്.



