‘പോറ്റിയെ ഉപയോഗിച്ച് പിണറായി ശബരിമലയിൽ നിന്ന് സ്വർണം കടത്തി’…

പോറ്റിയെ ഉപയോഗിച്ച് പിണറായി വിജയൻ ശബരിമലയിൽ നിന്ന് സ്വർണം കടത്തിയെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ശബരിമലയിൽ നിന്ന് പോലും പിണറായി സർക്കാർ സ്വർണം കടത്തി. നികുതി കക്കുന്നവർ ശബരിമലയിലെ സ്വർണം കക്കുന്നു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും സ്വർണക്കൊള്ള നടക്കുന്നു. ക്ഷേത്രങ്ങളിലെ അമൂല്യ സാധനങ്ങൾ കക്കാനാണ് ക്ഷേത്രഭരണം വിട്ടുകൊടുക്കാത്തത്. അന്വേഷണം സിബിഐക്ക് വിടണമെന്നതാണ് ബിജെപിയുടെ ആവശ്യം. സത്യം പുറത്ത് വരണമെങ്കിൽ സിബിഐ അന്വേഷണം വേണം. പിണറായി കാലത്ത് ക്ഷേത്ര കൊള്ള നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടറിയേറ്റ് ധർണ്ണയും ഉപരോധവും നടക്കുകയാണ്. വിവിധ ജില്ലയിൽ നിന്നുള്ള പ്രവർത്തകർ പ്രതിഷേധത്തിലുണ്ട്. സ്വർണ്ണമോഷണത്തിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Related Articles

Back to top button