വീണാ ജോർജ് കൊലയാളി മന്ത്രി.. നാളെ സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിക്കും…

ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. വീണാ ജോർജ് കൊലയാളി മന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു.റോഡിൽ ഇറങ്ങിയാൽ നായയെ പേടിക്കണം. ആരോഗ്യമന്ത്രിക്ക് അഹങ്കാരം. ആശുപത്രിയിൽ എത്തിയാൽ വീണ ജോർജിനെ പേടിക്കണം എന്ന അവസ്ഥയാണ് കേരളത്തിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാളെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിക്കുമെന്നും ഫിറോസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിൽ സിസ്റ്റമല്ല, സിസ്റ്റത്തിൻ്റെ തലപ്പത്തുള്ള ആരോഗ്യമന്ത്രിയാണ് ഒന്നാം പ്രതി. വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ യൂത്ത് ലീഗ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം മന്ത്രിക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗും രംഗത്തെത്തി. കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജി വെക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അപകടം നടന്ന സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനുശേഷം വേണമായിരുന്നു വാർത്താസമ്മേളനം വിളിക്കാൻ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Back to top button