മാറാട് കലാപ സമയത്ത് യു.ഡി.എഫും ആർഎസ്എസ് നേതാക്കളും തമ്മിൽ ഡീൽ ഉണ്ടാക്കി; ആരോപണവുമായി പി ജയരാജൻ

കോഴിക്കോട് ഗസ്റ്റ്ഹൗസിൽ എകെ ആൻറണിയും പികെ കുഞ്ഞാലിക്കുട്ടിയും ആർഎസ്എസ് നേതാക്കളും ചേർന്നാണ് ഡീൽ ഉണ്ടാക്കിയത്. ഡീലിന് പിന്നാലെ സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ നിന്ന് ബിജെപി പിന്മാറി.ഹിന്ദു രാഷ്ട്രവാദികൾക്ക് സഹായകരമായ നിലപാടാണ് ലീഗും ജമാഅത്തെ ഇസ്ലാമിയും സ്വീകരിക്കുന്നതെന്നും പി ജയരാജൻ ആരോപിച്ചു. പൊന്നാനി വെളിയംകോട് ഇടതു സ്ഥാനാർഥി എം കെ സക്കീറിന്റെ പ്രചാരണ വേദിയിലായിരുന്നു പ്രസംഗം.

Back to top button