മാവേലിക്കരയിൽ സ്വകാര്യ ബസിന്റെ അമിതവേഗത…. അപകടത്തിൽ എസ്.ബിഐ മുൻ മാനേജർ മരിച്ചു

മാവേലിക്കര- സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കറ്റാനം കരിപ്പോലി വിളയിൽ അച്ചൻകുഞ്ഞിൻറെ മകൻ റോബിൻ കോശി വർഗീസ് (40) ആണ് മരിച്ചത്. എസ്.ബിഐ കറ്റാനം ശാഖ മുൻ മാനേജരാണ്. മാവേലിക്കര തിരുവല്ല റോഡിൽ പ്രായിക്കര ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ 11:30നായിരുന്നു അപകടം.

മാവേലിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ ബൈക്കിൽ വരികയായിരുന്നു റോബിൻ. കെ.എസ്.ആർ.ടി.സി ബസ്സിനെ മറികടക്കാൻ അമിതവേഗതയിൽ പിന്നാലെ എത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. റോബിനെ ഉടൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കറ്റാനം സെൻ്റ് തോമസ് മിഷൻ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: ഡോ. സ്നേഹ ജി.തോമസ്. മക്കൾ: എദൻ റോബിൻ, എഡ്വിൻ റോബിൻ.

Related Articles

Back to top button