കിടപ്പുമുറിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തു, ദമ്പതികളുടെ സ്വകാര്യ വീഡിയോ ശേഖരിച്ചു.. ലക്ഷങ്ങൾക്ക് വിറ്റയാൾ പിടിയിൽ…

വിദേശ വെബ്സൈറ്റിന് വേണ്ടി 120000ത്തിലേറെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്ത നാല് പേർ പിടിയിൽ. ദക്ഷിണ കൊറിയയിലാണ് സംഭവം. വിദേശത്ത് നിന്ന് പ്രവർത്തിക്കുന്ന സൈറ്റിന് വേണ്ടി അശ്ലീല വീഡിയോകൾ നിർമ്മിക്കുന്നതിനാണ് വീടുകളിലെയും വ്യാപാര മേഖലയിലെയും ഹോം ക്യാമറകൾ ഹാക്ക് ചെയ്തത്. ഞായറാഴ്ചയാണ് കേസിലെ നാല് അറസ്റ്റിനെക്കുറിച്ച് പൊലീസ് വിശദമാക്കിയത്.
പ്രതികൾ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ലംഘിച്ചതായും വളരെ ലഘുവായ പാസ്‌വേഡുകൾ ഉപയോഗിച്ച സിസിടിവികൾ ഹാക്ക് ചെയ്യുകയുമായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. സിസിടിവി ക്യാമറ, ഐപി ക്യാമറ എന്നിവയുടെ വില കുറഞ്ഞ വകഭേദമാണ് ഇത്തരത്തിൽ ഹോം ക്യാമറകളായി ഉപയോഗിക്കുന്നത്. കുട്ടികളുടേയും വളർത്തു മൃഗങ്ങളുടേയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരം ഹോം ക്യാമറകൾ സാധാരണമായി ഉപയോഗിക്കാറുള്ളത്. ഹോം നെറ്റ്‌വർക്കുമായി കണക്ട് ചെയ്താണ് ഇവയുടെ പ്രവർത്തനം. വീടുകൾ, മുറികൾ, ഗൈനക്കോളജി വിഭാഗം എന്നിവിടങ്ങളിലെ ഹോം ക്യാമറകളാണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്.
അറസ്റ്റിലായ നാല് പേരും ഇത്തരത്തിൽ നിരവധി ഹോം ക്യാമറകൾ ഹാക്ക് ചെയ്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. എന്നാൽ ഇവർക്ക് പരസ്പര ബന്ധമില്ലെന്നാണ് വിലയിരുത്തലെന്നും പൊലീസ് വിശദമാക്കുന്നു. അറസ്റ്റിലായവരിൽ ഒരാൾ 63000 ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ച് 545 അശ്ലീല വീഡിയോ നിർമ്മിച്ചതായാണ് കണ്ടെത്തിയത്. 35000000 കൊറിയൻ വോൺ (ഏകദേശം 2138413രൂപ) ആണ് ഇത്തരത്തിൽ പ്രതികളിലൊരാൾ ഇത്തരം ദൃശ്യങ്ങൾ വിറ്റ് സമ്പാദിച്ചത്. പ്രതികളിൽ മറ്റൊരാൾ 70000 ക്യാമറകളിൽ നിന്നായി 648 വീഡിയോകളും നിർമ്മിച്ചു. ഈ രണ്ട് പ്രതികളുമാണ് കഴിഞ്ഞ ഒരു വർഷത്തിൽ ഒരു വിദേശ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത 62 ശതമാനം വീഡിയോകളും നിർമ്മിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.
നിലവിൽ ഈ സൈറ്റ് അടച്ച് പൂട്ടാനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. ഈ സൈറ്റിൽ നിന്ന് പണം നൽകി ഇത്തരം വീഡിയോകൾ വാങ്ങിയ മൂന്ന് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.ലീസ് വിശദമാക്കിയത്



