കോടഞ്ചേരിയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍….കുടുങ്ങിയത് നൂറിലേറെ വിനോദസഞ്ചാരികള്‍…

കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇന്ന് വൈകീട്ട് നാലോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്നവര്‍ പെട്ടെന്ന് തന്നെ പുഴയുടെ ഇരു കരകളിലേക്കും മാറിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. അതേസമയം നിയന്ത്രിത മേഖല മറികടന്ന് മുകളിലേക്ക് കയറിയ മൂന്നുപേര്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയത് ആശങ്കയുണര്‍ത്തി. അപകട മേഖലയിലെത്തിയ മുക്കം അഗ്‌നിരക്ഷാസേന മൂന്ന് പേരെയും സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.

Related Articles

Back to top button