വയനാട് സിപിഎമ്മിലെ പൊട്ടിത്തെറി…എ വി ജയനെതിരെ സിപിഎം ജില്ല കമ്മിറ്റി….
വയനാട്ടിലെ മുതിർന്ന നേതാവ് എവി ജയനെതിരെ സിപിഎം ജില്ല കമ്മിറ്റി. എ വി ജയന്റെ പരസ്യ പ്രതികരണം പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിക്കുന്നതാണെന്നും നടപടി സംഘടനാവിരുദ്ധവും കടുത്ത അച്ചടക്ക ലംഘനവുമാണെന്നും ജില്ല കമ്മറ്റി കുറ്റപ്പെടുത്തി. മാധ്യമങ്ങൾക്ക് പാർട്ടിയെ അപമാനിച്ച് ആഘോഷിക്കുവാൻ അവസരം നൽകുന്ന നിലപാട് പാർട്ടി രീതിയല്ല.
എവി ജയനെതിരായ നടപടികളിൽ നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഏരിയ കമ്മിറ്റി അംഗങ്ങളായ ജിഷ്ണു ഷാജി, എ എം പ്രസാദ് എന്നിവരും പരസ്യ പ്രതികരണത്തിലൂടെ അച്ചടക്ക ലംഘനം നടത്തി എന്നും വിമർശനമുണ്ടായി. വയനാട്ടിലെ സിപിഎമ്മിൽ വിഭാഗീയത എന്ന നിലയിൽ നടത്തുന്ന മാധ്യമപ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.