ആര്‍എസ്എസ് വേദിയിലെത്തി ഔസേപ്പച്ചന്‍..എത്തിയത് പൊതുപരിപാടിയില്‍ അദ്ധ്യക്ഷനായി…
സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് പരിപാടിയില്‍. ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ അദ്ധ്യക്ഷനായാണ് ഔസേപ്പച്ചന്‍ പങ്കെടുത്തത്.വടക്കുനാഥ ക്ഷേത്ര മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ് പരിപാടി നടക്കുന്നത്. ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
എന്നാൽ ഔസേപ്പച്ചൻ ബിജെപിയിൽ അംഗ്വതം എടുത്തതായോ സംഘപരിവാർ നിലപാടുകൾ സ്വീകരിച്ചതായോ ഇതുവരെ റിപ്പോർട്ടുകൾ വന്നിട്ടില്ല. കേരളത്തിലെ ആദ്യ വനിത ഡിജിപിയായ ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഔസേപ്പച്ചൻ ആർഎസ്എസ് വേദിയിൽ കാണപ്പെടുന്നത്.