ഇതേ സ്ഥലത്ത് വെച്ച് ഞങ്ങളുടെ ബസും അപകടത്തിൽപ്പെട്ടിട്ടുണ്ട്….ഷൈനിൻ്റെ അപകടത്തിൽ പ്രതികരിച്ച് സ്നേഹ ശ്രീകുമാർ…

കൊച്ചി: നടൻ ഷൈ ടോം ചാക്കോയുടെ പിതാവിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടി സ്നേഹ ശ്രീകുമാർ. ഷൈനും കുടുംബവും അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് തന്നെ തനിക്കും അപകടം ഉണ്ടായിട്ടുണ്ടെന്ന് സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു.
പണ്ട് ഛായാമുഖി നാടകം കഴിഞ്ഞു ബെംഗളൂരിൽനിന്ന് വരുമ്പോൾ തങ്ങളുടെ ബസും ഇതേ സ്ഥലത്ത് അപകടകത്തിൽപ്പെട്ടുണ്ടെന്നും അന്ന് അതിൽ ഒരാൾക്ക് ജീവൻ നഷ്ടമായെന്നും സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു. ബാക്കിയുള്ളവർക്ക് പരിക്കുകളും സംഭവിക്കുകയായിരുന്നു.
അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദ്ധിക്കാറുണ്ട്. സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി ഇവിടെ എങ്ങനെ മാറിയെന്നു അറിഞ്ഞൂടാ. റിപ്പോർട്ടർ ടിവിയുടെ വാർത്ത പങ്ക് വെച്ചുകൊണ്ടാണ് സ്നേഹ ഫേസ്ബുക്കിൽ തനിക്കുണ്ടായ അപകടത്തിൻ്റെ അനുഭവം പങ്കുവെച്ചത്.



