യുവതിയെ ന​ഗ്നയാക്കി ചിത്രം പകർത്തി.. പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് അറസ്റ്റിൽ…

യുവതിയെ ന​ഗ്നയാക്കി ദൃശ്യം പകർത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ. വയനാട് സ്വദേശിയായ യുവതിയെയാണ് പ്രായപൂർത്തിയാകാത്ത കൗമാരക്കാരനും മറ്റ് രണ്ട് യുവാക്കളും ചേർന്ന് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് വിവസ്ത്രയാക്കി ചിത്രം പകർത്തിയത്.

സുഹൃത്തായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കൊപ്പം ആഹാരം കഴിക്കാനെത്തിയതായിരുന്നു യുവതി. പീന്നീട് ഈ ആൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ കൂടി ഇവർക്കൊപ്പമെത്തി. തുടർന്ന് നാല് പേരും കുന്നമം​ഗലം ഭാ​ഗത്തുള്ള വീട്ടിലെത്തുകയും ഇവിടെ വെച്ചാണ് തന്നെ ന​ഗ്നയാക്കി ചിത്രങ്ങൾ പകർത്തിയതെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ യുവതി ഉൾപ്പടെയുള്ള സംഘം ലഹരിയിലായിരുന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്.യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും ചോദ്യം ചെയ്യലിനു ശേഷം മാത്രമേ കൂടുതൽ വ്യക്തതയുണ്ടാകൂ എന്നും പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ പരാമർശിക്കുന്ന മറ്റ് രണ്ട് പേർ ഒളിവിലാണ്. പിടികൂടിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ഹോമിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button